വായനാദിനാചരണം 2025
2025 ജൂൺ 19-ന് വൈകിട്ട് 2.30 ന്, മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ കോളജ് ജനറൽ ഹാളിൽ വായനാ ദിനാചരണം സംഘടിപ്പിക്കപ്പെട്ടു. "വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക" എന്ന മുദ്രാവാക്യത്തിൻറെ അടിസ്ഥാനത്തിലാണ് കേരളത്തിലെ വായനാ പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എൻ. പണിക്കറെ അനുസ്മരിച്ച് ഈ ദിനം ആചരിച്ചത്. പരിപാടി പ്രാർത്ഥനയോടെ ആരംഭിച്ചപ്പോൾ അധ്യാപക വിദ്യാർത്ഥിനിയായ സാന്ദ്ര വായനാദിന സന്ദേശം അവതരിപ്പിച്ചു. മലയാള വിഭാഗം മേധാവിയായ അഖിൽ രാജ് സ്വാഗതം ആശംസിച്ചു. മുഖ്യപ്രഭാഷണം നടത്തിയത് കോളജ് മാനേജർ ഫാ. സൈമൺ ലുക്കോസ് ആയിരുന്നു. അദ്ദേഹം വായനയുടെ പ്രാധാന്യം വിശദമായി അവതരിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഷീജ ആശംസകൾ അറിയിച്ചു. അലീന വായനാദിന പ്രതിജ്ഞ ചോദിച്ചു നൽകി. അധ്യാപക വിദ്യാർത്ഥിനിയായ അനുപമ നന്ദി പ്രകാശിപ്പിച്ചു. പരിപാടിയുടെ ഭാഗമായി വായനാ മത്സരം സംഘടിപ്പിച്ചുവും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തുവും ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്ത് പരിപാടിയെ വിജയം കൈവരിക്കുവാൻ സഹായിച്ചു
